- Alpha Palliative Care
71-ാമത് പെണ്‍കുട്ടിക്കും വൈവാഹിക ജീവിതമൊരുക്കി ആല്‍ഫ പാലിയേറ്റീവ് കെയര്‍
Updated: Apr 7, 2018
എടമുട്ടം: പാലിയേറ്റീവ് പരിചരണത്തിലിരിക്കുന്നവരുടെ ആശങ്കകള്‍ക്കും അഭിലാഷങ്ങള്‍ക്കും ഒരു കൈതാങ്ങാകാന്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ വര്‍ഷത്തില്‍ രണ്ടു തവണയായി നടത്തുന്ന വിവാഹച്ചടങ്ങില്‍ ഒരു പെണ്‍കുട്ടിക്കുകൂടി മാംഗല്യം. 18 ഞായറാഴ്ച ആല്‍ഫ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എടമുട്ടം പുതുവീട്ടില്‍ പരേതനായ കുട്ടന്റെ മകള്‍ ഷെന്നയും പരേതനായ പഴമ്പിള്ളി കേശവന്റെ മകന് പ്രസാദും തമ്മിലായിരുന്നു മതാചാരങ്ങളോടെയുള്ള വിവാഹം. ചടങ്ങുകള്‍ക്ക് വധൂവരന്മാരുടെ ബന്ധുക്കളും ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം.നൂര്‍ദീനും മറ്റ് വിശിഷ്ടാതിഥികളും നേതൃത്വം നല്കി. കൈപ്പമംഗലം എം.എല്‍.എ. ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്, ആല്‍ഫയുടെ വിവിധ ലിങ്ക് സെന്ററുകളുടെ ഭാരവാഹികള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
