Search
  • Alpha Palliative Care

മൃണാളിനി സാരാഭായ് അനുസ്മരണം നടത്തി

തൃശൂര്‍: ലോകപ്രശസ്ത നര്‍ത്തകിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന മൃണാളിനി സാരാഭായിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അവരുടെ ആദര്‍ശങ്ങളും സ്മരണയും സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച ഹസ്തയുടെയും ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. സാഹിത്യ അക്കാദമി പോട്രെയ്റ്റ് ഗാലറിയിലായിരുന്നു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. ഹസ്ത സെക്രട്ടറിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മോഹന്‍ദാസ് പാറപ്പുറത്ത്, ജോയിന്‍റ് സെക്രട്ടറി രമണി മേനോന്‍, ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ആല്‍ഫ ഫിനാന്‍സ് അഡ്വൈസര്‍ പി.ശ്രീകുമാര്‍, സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കോഓര്‍ഡിനേറ്റര്‍ വീനസ് തെക്കല, റിനോ ആന്‍റോ, ഫാബിന്‍, ആല്‍ഫ തൃശൂര്‍ ഹോസ്പീസ് ഭാരവാഹികളായ ജേക്കബ് ഫ്രാന്‍സിസ്, വിത്സണ്‍ പി. ജോണ്‍, വേണുഗോപാലന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.



18 views