Search
  • Alpha Palliative Care

പുഷ്പോത്സവം: ആല്‍ഫയ്ക്ക് സഹായഹസ്തം നീട്ടിയവര്‍ക്ക് നന്ദി !

തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തൃശൂര്‍ പുഷ്പഫലസസ്യ പ്രദര്‍ശനത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ പവിലിയന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരണങ്ങളും ലഘുലേഘകളും പവിലിയനില്‍ വിതരണംചെയ്തു. ആല്‍ഫയുടെ സന്നദ്ധപ്രവര്‍ത്തകര്‍ക്കുപുറമെ വിവിധ കോളജുകളിലെ പാലിയേറ്റീവ് ക്ലബുകളില്‍നിന്നുള്ള വളണ്ടിയര്‍മാരും സ്റ്റാളില്‍ സേവനത്തിനായി അണിനിരന്നു.


സ്റ്റാളില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ആല്‍ഫ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍, തൃശൂര്‍ ഹോസ്പീസ് അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് ഫ്രാന്‍സിസ്, സെക്രട്ടറി ഇന്‍ചാര്‍ജ് വില്‍സണ്‍ പി. ജോണ്‍, ട്രഷറര്‍ സി. വേണുഗോപാലന്‍, സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കോഓര്‍ഡിനേറ്റര്‍ വീനസ് തെക്കല, തോമസ് തോലത്ത്, വിന്‍സന്‍റ് തുടങ്ങിയവര്‍ പങ്കെടുത്തു.

4 views