Search
  • Alpha Palliative Care

'പുനര്‍ജനി' ഡോക്യുമെന്‍ററി പ്രദര്‍ശനം ജൂണ്‍ 23ന്

ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്‍റര്‍ നിര്‍മിച്ച പുനര്‍ജനി ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദര്‍ശനോദ്ഘാടനം കൊടുങ്ങല്ലൂര്‍ ശ്രീകാളീശ്വരി തീയറ്ററില്‍ 2018 ജൂണ്‍ 23ന് രാവിലെ 9.30ന് നടക്കും.

വാര്‍ദ്ധക്യത്താലും തളര്‍ന്നുപോയ ഒരു പറ്റം മനുഷ്യര്‍ക്ക് താങ്ങും തണലുമായി തളരാത്ത കാരുണ്യഹസ്തമായി ജീവകാരുണ്യത്തിന്‍റെ ഏറ്റവും മൂര്‍ത്തമായ ധന്യമുഹൂര്‍ത്തങ്ങളുടെ നേര്‍ക്കാഴ്ചയാകുന്ന ഡോക്യുമെന്‍ററി പ്രദര്‍ശന വേളയില്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്‍. സുനില്‍കുമാര്‍, പ്രമുഖ ചലച്ചിത്രസമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.


0 views