- Alpha Palliative Care
ഓഖി ദുരിത ബാധിതര്‍ക്ക് സാന്ത്വന സ്പര്‍ശവുമായി ആല്‍ഫ സാന്ത്വനക്കണ്ണികള്
തൃശൂര്‍: ജില്ലയിലെ എറിയാട് പഞ്ചായത്തില്‍ ഓഖി ചുഴലിക്കാറ്റുമൂലം ദുരിത ബാധിതര്‍ക്ക് സാന്ത്വന സ്പര്‍ശവുമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും കൊച്ചിയില്‍ ഭക്ഷണവിതരണവു സംഘടിപ്പിച്ചു. എറിയാട് കമ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റും നമ്മുടെ ആരോഗ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ഹോസ്പിറ്റല്‍ ആണ് മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയത്. ഫിസിഷ്യനും ശിശുരോഗ വിദഗ്ധനും ഗൈനക്കോളജിസ്റ്റും കാമ്പില്‍ ദുരിതബാധിതരെ പരിശോധിച്ചു. അത്യാവശ്യ മരുന്നുകളും അവിടെ വെച്ചുതന്നെ സൗജന്യമായി നല്കി.
ഓഖി ചുഴലിക്കാറ്റുമൂലം കരയില്‍ ഒരാള്‍പൊക്കത്തില്‍ അടിഞ്ഞുകൂടിയ മണലും കടല്‍ക്ഷോഭവുംമൂലം സ്വന്തം വീടുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയവര്‍ക്ക് ആശ്വാസമായി രണ്ട് ടാറ്റ ഹിറ്റാച്ചി വാഹനങ്ങളും ഒരു ബോബ് കാറ്റുമായി ആല്‍ഫ വൊളന്റിയര്‍മാര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്നു. വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് കുടിവെള്ള വിതരണവും ആല്‍ഫ കൊടുങ്ങല്ലൂര്‍, മതിലകം സാന്ത്വനക്കണ്ണികളിലെ പ്രവര്‍ത്തകര്‍ നടത്തിവരുന്നുണ്ട്. കൊച്ചിയില്‍ ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആല്‍ഫ കൊച്ചി സിറ്റി ലിങ്ക് സെന്ററിന്റെ നേതൃത്വത്തില്‍ ഭക്ഷണവിതരണം നടത്തി.