Search
  • Alpha Palliative Care

ആല്‍ഫ പറവൂര്‍ സാന്ത്വനകണ്ണിയില്‍ 'വേദനരഹിത ഗ്രാമം' പദ്ധതി

പറവൂര്‍ ആല്‍ഫ സാന്ത്വനകണ്ണിയുടെ ആഭിമുഖ്യത്തില്‍ 'വേദനരഹിത ഗ്രാമം' പദ്ധതിയുടെ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് സംഘാടക സമിതി രൂപീകരണം വള്ളുവള്ളി പരസ്പര സഹായ സംഘം ഓഫീസ് ഹാളില്‍വച്ച് 2018 ജൂണ്‍ 17 ഞായര്‍ 4.30ന് ചേര്‍ന്നു. വി.എച്ച് ജമാല്‍ അദ്ധ്യക്ഷത വഹിച്ചു. ആല്‍ഫ പാലിയേറ്റീവ് ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു എന്നിവര്‍ വിഷയാവതരണം നടത്തി. മുന്‍ വാര്‍ഡ് മെമ്പര്‍ ലത മോഹന്‍ സ്വാഗതം പറഞ്ഞു. സത്യന്‍ മാഷ്, മേരി ജോയ് എന്നിവരും സംസാരിച്ചു. 21 അംഗ കമ്മറ്റി രുപീകരിച്ചു. തുടര്‍പരിപാടിയുടെ ഭാഗമായി 2018 ജൂണ്‍ 24 ഞായര്‍ 2 മണിക്ക് സാന്ത്വന കണ്ണിയില്‍വെച്ച് 'വേദന രഹിത ഗ്രാമം' പരിശീലന പരിപാടി നടക്കും.


ആല്‍ഫ മെഡിക്കല്‍ ഹെഡ് ഡോ. ജോസ് ബാബു സംസാരിക്കുന്നു

36 views