Search
  • Alpha Palliative Care

സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: ജില്ലയിലെ എടമുട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ആല്‍ഫ പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളില്‍നിന്ന് സേവനം ലഭിക്കുന്നവരുടെയും ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്ന് പ്രതിമാസ പെന്‍ഷന്‍ സ്വീകരിക്കുന്നവരുടെയും കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളില്‍നിന്നും സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്, പ്ലസ് ടു, നഴ്സിംഗ്, മെഡിസിന്‍, എന്‍ജിനിയറിംഗ്, പോളിടെക്നിക്, ഡിഗ്രി, പി.ജി കോഴ്സുകള്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയും 90 ശതമാനമോ അതില്‍ കൂടൂതലോ മാര്‍ക്ക് നേടുകയും ചെയ്തവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. നിശ്വിത അപേക്ഷാഫോം പൂരിപ്പിച്ച് മാര്‍ക്ക് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം പരീക്ഷാഫലം വന്ന് 10 ദിവസത്തിനകം ആല്‍ഫയുടെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ലിങ്ക് സെന്‍ററുകളില്‍ ഏല്‍പ്പിക്കുകയോ സെക്രട്ടറി, ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ്, പി.ഒ.എടമുട്ടം, തൃശൂര്‍, പിന്‍: 680 568 എന്ന വിലാസത്തില്‍ അയയ്ക്കുകയോ വേണം. അപേക്ഷാഫോമുകള്‍ ആല്‍ഫയുടെ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കും. കൂടാതെ www.alphapalliativecare.org എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയുമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2835 100/200 എന്ന ടെലിഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. 



0 views