- Alpha Palliative Care
ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ഫ്രഷ് വാട്ടര്‍ ഫിഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
എടമുട്ടം: ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത നേടുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ശുദ്ധജല മത്സ്യകൃഷിയില്നിന്നുള്ള ജീവനുള്ള മീനുകളുടെ വില്‍പ്പനയ്ക്കായുള്ള ഫിഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. നാട്ടിക എം.എല്‍.എ. ഗീത ഗോപി നിലവിളക്കു കൊളുത്തി ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. കൈപ്പമംഗലം എം.എല്‍.എ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു.അരുണന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ആല്‍ഫ ചെയര്മാന് കെ.എം.നൂര്‍ദീന്‍ പദ്ധതി വിശദീകരണം നടത്തി. എസ്.എന്‍.ഡി.പി. നാട്ടിക യൂണിയന് പ്രസിഡന്റ് ഉണ്ണികൃഷ്ണന് തഷ്ണാത്ത് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗം അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. ആല്‍ഫ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷന്‍ ശ്രീധരന്, കൊടുങ്ങല്ലൂര്‍ ലിങ്ക് സെന്റര്‍ പ്രസിഡന്റ് കെ.എ.കദീജാബി, ബള്‍ക്കിസ് ബാനു തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ആല്‍ഫ പാലിയേറ്റീവ് കൗണ്‍സില്‍ യു.എ.ഇ. ഭാരവാഹി ഉമ്മര്‍ കല്ലറയ്ക്കല്‍ നന്ദി പറഞ്ഞു.
