- Alpha Palliative Care
ആല്‍ഫയില്‍ ലോക പാലിയേറ്റീവ് കെയര്‍ ആചരിച്ചു
ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫയുടെ വിവിധ കേന്ദ്രങ്ങളില്‍ ദിനാചരണവും ബോധവത്ക്കരണ ക്ലാസുകളും റാലികളും സംഘടിപ്പിച്ചു. തൃശൂര്‍ എന്‍ജിനീയറിംഗ് കോളജിലെ ഒയാസിസിന്റെയും എന്‍.എസ്.എസിന്റെയും 25ഓളം വിദ്യാര്‍ത്ഥികള്‍ തൃശൂര്‍ ആല്‍ഫ തൃശൂര്‍ ഹോസ്പീസിലെത്തി മെഡിക്കല്‍ ഉപകരണങ്ങള്‍ കേടുപാടുകള്‍ തീര്‍ത്തും പെയിന്റടിച്ചും ഉപയോഗ യോഗ്യമാക്കി. കൂടാതെ രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ആല്‍ഫ ഹോംകെയര്‍ ടീമിനൊപ്പം വൃത്തിയാക്കി നല്‍കുകയും ചെയ്തു.

പറവൂര്‍ ആല്‍ഫാ സാന്ത്വനകണ്ണിയുടെ ആഭിമുഖ്യത്തില്‍ ലോക പാലിയേറ്റീവ് ദിനവും ആധുനിക ഹോസ്പീസ് സ്ഥാപക സിസിലി സോണ്ടേഴ്സിന്റെ നൂറാം ജന്മദിനവും ആചരിച്ചു. ദിനാചരണം അഡ്വ യേശുദാസ് പറപ്പിള്ളിയും പരിചരണത്തില്‍ ഉള്ള കുടുംബങ്ങള്‍ക്ക് ആശ്വാസ കിറ്റ് വിതരണം കോട്ടുവള്ളി വില്ലേജ് ഓഫീസര്‍ എം.എസ്. ഷാബുവും ഉദ്ഘാടനം ചെയ്തു. ഡോ.എന്‍.പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. സത്യന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഡോ. ജോസ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഡോ. ആര്യ ഉണ്ണികൃഷ്ണന് ആശംസകള്‍ നേര്‍ന്നു. പുത്തന്‍ വേലിക്കര വില്ലേജ് ഓഫീസര്‍ എന്‍.എം. ഹുസൈന് ചടങ്ങില്‍ സംബന്ധിച്ചു. എന്‍.ഇ. സോമസുന്ദരന്‍ നന്ദിയും പറഞ്ഞു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ തൃശൂര്‍ ഹോസ്പീസിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി. കേരള സാഹിത്യ അക്കാദമി ഹാളില്‍ മുന്‍ നിയമാസഭാ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് ഉദ്ഘാടനംചെയ്തു. ആല്‍ഫ തൃശൂര്‍ ഹോസ്പീസ് പ്രസിഡന്റ് അഡ്വ. ബി.ബി. ബ്രാഡ്ലി അധ്യക്ഷത വഹിച്ചു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന് ദിനാചരണ സന്ദേശം നല്കി. ട്രഷറര്‍ സി. വേണുഗോപാലന്‍ തേറമ്പില്‍ രാമകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഡയമണ്ട് ക്രൗണ്‍ പ്രതിനിധി നിയാസ് ആല്‍ഫയില്‍ പരിചരണത്തിലിരിക്കുന്ന ശേഖരന് കോടന്നൂരിന് കമ്പനിയുടെ ഉപഹാരം നല്കി. തുടര്‍ന്ന് നിയാസിനെ നഴ്സിംഗ് സ്റ്റാഫ് ജിനി ജോണും ഡേവിസ് മാസ്റ്ററെ നഴ്സ് മിനി സുനില്‍കുമാറും ചേര്‍ന്ന് പൊന്നാടയണിയിച്ചു. ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാറിനെ ആല്‍ഫ തൃശൂര്‍ ഹോസ്പീസ് എക്സിക്യൂട്ടീവ് വൊളന്റിയര്‍ ജേക്കബ് ഫ്രാന്‍സിസ് മൊമന്റോ നല്‍കിയും ഫിസിയോതെറാപ്പിസ്റ്റ് കാളിപ്രസാദ് പൊന്നാടയണിയിച്ചും ആദരിച്ചു.

ഡോ. സിന്ധു വിജയകുമാര്‍ പാലിയേറ്റീവ് പരിചരണവും പുനരധിവാസവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഗഫൂര്‍ ടി. മുഹമ്മദ്, ഡോ. നീതുമോള്‍ എബ്രഹാം, വൊളന്റിയര്‍ രമണി മേനോന്, ഫിസിയോതെറാപ്പിസ്റ്റ് ശക്തിപ്രസാദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ വില്‍സണ്‍ പി. ജോണ്‍ സ്വാഗതവും സെക്രട്ടറി എം.വി. വിജയന് നന്ദിയുംപറഞ്ഞു. കുട്ടനെല്ലൂര്‍ സി. അച്യുതമേനോന് ഗവ. കോളജിലെ വിദ്യാര്‍ത്ഥികള്‍, തൃശൂര്‍ സെന്റ് മേരീസ് കോളേജിലെ ആടണ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും നേതൃത്വം വഹിക്കുകയുംചെയ്തു. സുരേഷ് സൗഹൃദയുടെ ഗാനമേളയും ഉണ്ടായിരുന്നു.