- Alpha Palliative Care
ആല്‍ഫയില്‍ രണ്ടു യുവതികള്‍ക്ക് മാംഗല്യം
എടമുട്ടം: ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പരിചരണത്തിലുള്ള രോഗികളുടെ പെണ്മക്കള്ക്കായി വര്‍ഷംതോറും നടത്തുന്ന സമൂഹ വിവാഹ പദ്ധതിയുടെ ഭാഗമായി ഇന്ന് ആല്‍ഫ എടമുട്ടം ഹോസ്പീസില്‍ നടന്ന വിവാഹച്ചടങ്ങില്‍ രണ്ടു യുവതികള്‍ക്ക് മംഗല്യം. ചാമക്കാല ചാരിച്ചട്ടി വീട്ടില്‍ പരേതനായ ഷണ്മുഖന്റെ മകള്‍ ധന്യയും എടതിരിഞ്ഞി വാക്കാട്ട് വീട്ടില്‍ പരേതനായ രാമകൃഷ്ണന്റെ മകന് സുമേഷും തമ്മിലും നാട്ടിക ബീച്ച് വടക്കേകുറ്റി അയ്യപ്പെന്റെ മകള്‍ അഖിലയും എറണാകുളം മാലിപ്പുറം തെക്കേപറമ്പില്‍ സത്യന്റെ മകന് നിതിനും തമ്മിലുമായിരുന്നു വിവാഹം.


വിവാഹിതര്‍ക്ക് ആല്‍ഫയുടെ അഭ്യുദയകാംക്ഷികളില്‍നിന്ന് സമാഹരിച്ച അഞ്ചു പവന് സ്വര്‍ണാഭരണങ്ങളും അമ്പതിനായിരം രൂപയും സമ്മാനമായി നല്കി. ആല്‍ഫ ചെയര്മാന് കെ.എം. നൂര്‍ദീന്‍, രക്ഷാധികാരി പത്മശ്രീ. ഡോ. ടി.എ. സുന്ദര്മേനോന്, ഫിനാന്‍സ് ഡയറക്ടര്‍ അനിത ബാലി, ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്, കൈപ്പമംഗലം എസ്.ഐ. കെ.ജെ.ജിനേഷ്, തുടങ്ങിയവരും ആല്‍ഫയുടെ വിവിധ കേന്ദ്രങ്ങളിലെ സന്നദ്ധപ്രവര്ത്തരുമടക്കം ആയിരത്തിലധികം പേര് സന്നിഹിതരായിരുന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.
